സ്നേഹിത ജെന്‍റര്‍ ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ഉദ്ഘാടനം ടാഗോര്‍ സെന്‍റിനറി ഹാളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിച്ചുസ്നേഹിത ജെന്‍റര്‍ ഹെല്‍പ്പ് ഡെസ്ക്കിന്‍റെ ഉദ്ഘാടനം  ടാഗോര്‍ സെന്‍റിനറി ഹാളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിച്ചു. സ്നേഹിതയില്‍ഒരു മുഴുവന്‍ സമയ വക്കീലിന്‍റെ സേവനം ഉടന്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ ് ഷീലവിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിതജയരാജന്‍ മുഖ്യ പ്രഭാഷണം നടത്തി.  കുടുംബശ്രീജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വി.ജ്യോതിഷ്കുമാര്‍ പദ്ധതി അവതരണം നടത്തി. മികച്ച ജെ.എല്‍.ജി.കളെയും, ജെന്‍റര്‍ കലാജാഥാ അംഗങ്ങളെയും മന്ത്രി ആദരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡ് പി എസ് വിനയന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ പി.ഒ.ജോര്‍ജ്, ജില്ലാ പ്രൊബോഷണ്‍ ഓഫീസര്‍ രാഗപ്രിയ കെ.ജി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പത്മിനി ടീച്ചര്‍ സ്വാഗതവും എ ഡി എം സി ജോസ് എം പി നന്ദിയും പറഞ്ഞു. സ്ത്രീ-വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തെ ആസ്പദമാക്കി ജെന്‍റര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രശ്നപരിഹാര കേന്ദ്രമാണ് സ്നേഹിത. അത്യാവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്ക്കാലിക സംരക്ഷണം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്ക് ആവശ്യമായ അടിയന്തിര സേവനങ്ങള്‍, സൗജന്യകൗണ്‍സലിംഗ്/ടെലികൗണ്‍സലിംഗ് സൗകര്യം, സൗജന്യ നിയമസഹായം എന്നീ സേവനങ്ങള്‍ സ്നേഹതിയില്‍ ലഭിക്കും.

Post A Comment: