മുന്‍ ഇന്ത്യന്‍ ഫാസ്​റ്റ്​ ബൗളര്‍ സഹീര്‍ ഖാനും ബോളിവുഡ്​ നടി സാഗരിക ഖഡ്​ഗെയും വിവാഹിതരായിമുംബൈ: മുന്‍ ഇന്ത്യന്‍ ഫാസ്​റ്റ്​ ബൗളര്‍ സഹീര്‍ ഖാനും ബോളിവുഡ്​ നടി സാഗരിക ഖഡ്​ഗെയും വിവാഹിതരായി. ഇന്ന്​ രാവിലെയാണ്​ ഇരുവരുടെയും വിവാഹം രജിസ്​റ്റര്‍ചെയ്​തത്​. നവംബര്‍ 27ന്​ മുംബൈ താജ്​ ഹോട്ടലില്‍ സിനിമാ- ക്രിക്കറ്റ്​ മേഖലയിലുള്ളവര്‍ക്കായി വിരുന്ന്​ സംഘടിപ്പിക്കും. ഇൗ വര്‍ഷം ഏപ്രിലിലാണ്​ സാഗരികയെ വിവാഹം ചെയ്യാന്‍ പോകുന്ന കാര്യം സഹീര്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്​. ഷാറൂഖ്​ ഖാന്‍ നായകനായ ചക്​ദേ ഇന്ത്യയിലൂടെയാണ്​ സാഗരിക ശ്രദ്ധ നേടിയത്​. 2011ലെ ലോകക്കപ്പ്​ വിജയം ഇന്ത്യക്ക്​ നേടി കൊടുക്കുന്നതിന്​ സുപ്രധാന പങ്കുവഹിച്ചത് പരമ്പരയിലാകെ 21 വിക്കറ്റ്​ നേടിയ സഹീര്‍ ഖാനായിരുന്നു. മോശം ഫോമും പരിക്കും മൂലം 2015 ലാണ്​ ഇന്ത്യയുടെ ഇടംകൈയന്‍ ബൗളര്‍ അന്താരാഷ്​ട്ര ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കുന്നത്​. അതിനകം 92 ടെസ്​റ്റുകളില്‍ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളില്‍ നിന്നായി 282 വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യക്കായി 17 T20യും കളിച്ചിട്ടുണ്ട്​.

Post A Comment: