നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു
തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവനടന്‍ ഷൈന്‍ നിഗം മകനാണ്. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ കലാ ജീവിതം തുടങ്ങിയ അബി 50ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Post A Comment: