അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ആദ്യം സ്വന്തം നഗ്നഫോട്ടോ ഫെയ്സ്ബുക്കിന് തന്നെ അയച്ചു കൊടുക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്
പ്രണയം
പരാജയപ്പെടുമ്പോഴും അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഗുഡ്ബൈ പറഞ്ഞ് പോകുമ്പോഴുമൊക്കെ
ഒട്ടുമിക്ക കാമുകന്മാരും അവരോട് പ്രതികാരം ചെയ്യുന്നത് പ്രണയകാലത്ത്
ഒന്നിച്ചെടുത്ത ചിത്രങ്ങളും മറ്റും പരസ്യപ്പെടുത്തിക്കൊണ്ടാണ്. ചിലര്‍ ഒരു പടികൂടി
കടന്ന് ഏതോ ദുര്‍ബല നിമിഷത്തില്‍ കാമുകി അയച്ചുതന്ന നഗ്നചിത്രങ്ങളും
പരസ്യപ്പെടുത്തും. ഏതുവിധേനെയും പ്രതികാരം ചെയ്യണം എന്നതു മാത്രമാണ് ഇത്തരം
ആത്മാര്‍ത്ഥതയില്ലാത്ത കമിതാക്കളുടെ ചിന്ത. സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാകുന്നതോടെ
അപമാനം ഭയന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതില്‍ അവസാനിക്കും കാര്യങ്ങള്‍.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു പോംവഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. പോംവഴി എല്ലാവര്ക്കും ചിലപ്പോള്‍ ഇഷ്ടപ്പെട്ടെന്നു വരില്ലെങ്കിലും മറ്റുള്ളവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാമെന്ന് ഉറപ്പു നല്‍കുകയാണ് ഫെയ്സ്ബുക്ക് അധികൃതര്‍.
അതായത് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ആദ്യം സ്വന്തം നഗ്നഫോട്ടോ ഫെയ്സ്ബുക്കിന് തന്നെ അയച്ചു കൊടുക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. മെസഞ്ചര്‍ ആപ്പ് വഴി തങ്ങള്‍ക്ക് തന്നെ ചിത്രം അയച്ചു തരികയാണെങ്കില്‍ അതുവഴി ഒരു ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പിന്നീട് മറ്റാരെങ്കിലും പ്രസ്തുത വ്യക്തിയുടെ നന്ഗ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് തടയാന്‍ കഴിയുമെന്നും ഫെയ്സ്ബുക്ക് അവകാശപ്പെടുന്നു.
ഫെയ്സ്ബുക്കിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ പോംവഴിയുമായി ഫെയ്്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കുന്നതിലൂടെ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ കഴിയുമെന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്. ഇത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് നിലവില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്സ്ബുക്ക് കൈകോര്‍ത്തിട്ടുണ്ട്.

Post A Comment: