ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം.
മലപ്പുറം: ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. മരിച്ചത് മലപ്പുറം സ്വദേശി സിബിന്‍ ആണെന്നാണ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് പാലക്കാട് നിന്നും രാജ്യം വിട്ട സംഘത്തിലുണ്ടായിരുന്നയാളാണ് സിബിന്‍. ഏതാനും മാസങ്ങളായി ഇയാളെക്കുറിച്ചു നാട്ടിലും കുടുംബത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. കണ്ണൂരില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസുമായി ബന്ധമുള്ള സംഘത്തെ പിടികൂടിയതോടെയാണ് സിബിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്. സിറിയയില്‍ വച്ചു സിബിന്‍ കൊല്ലപ്പെട്ടതായി ഇവര്‍ ആണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള എട്ടു പേര്‍ മിസ്സിംഗ് ആണെന്നാണ് വണ്ടൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നാലുപേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബാക്കി ഉള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Post A Comment: