ന്യൂ ജന്‍ മസാലകള്‍ ചേര്‍ക്കാതെ ന്യായമായ് മുന്നൂട്ടുപോകുന്ന ചത്രം ജനഹൃദയത്തില്‍ ഇപിടിക്കുമെന്നുള്ളത് തീര്‍ച്ചയാണ്സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഹിസ്റ്ററി ഓഫ് ജോയ് ജനഹൃദയം കീഴടക്കി യാത്ര തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പരിമിതികളെ മറികടന്ന അഭിനയം കാഴ്ച്ചവെച്ച വിഷ്ണു വിനയ് ഭാവിയിലെ മികവുറ്റ കലാകാരനാകുമെന്നു നിസംശയം പറയാം. ന്യൂ ജന്‍ മസാലകള്‍ ചേര്‍ക്കാതെ ന്യായമായ് മുന്നൂട്ടുപോകുന്ന ചത്രം ജനഹൃദയത്തില്‍ ഇപിടിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. നവാഗതരായ ശിവകാമി, അപര്‍ണാ തോമസ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇതിനോടകംതന്നെ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ ട്രെയില സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കഴിഞ്ഞിരുന്നു. ഇരുപത് ലക്ഷം ആളുകളാണ് ട്രെയില കണ്ടത്. വിഷ്ണുവിന്‍റെ ആദ്യ ചിത്രമാണിത്. ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ജോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, സായ്കുമാര്‍, പി. ബാലചന്ദ്രന്‍, മറിമായം ശ്രീകുമാര്‍, സുനില്‍ സുഖദ, നോബി, പ്രദീപ് കോട്ടയം, ലിയോണ ലിഷോയ് തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നു. വിഷ്ണു ഗോവിന്ദ്, അനൂപ് പി. തുടങ്ങിയവര്‍ രചന നിര്‍വ്വഹിച്ച ചിത്രം പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭൂതി പകരുമെന്നത് തീര്‍ച്ചയാണ്. രതീഷാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മികവാര്‍ന്ന പ്രകടനങ്ങള്‍ ഒപ്പിയെടുക്കാന്‍ ക്യാമറ കണ്ണുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നു ചിത്രത്തിലൂടെ തെളിയുന്നു. ജോവി ജോര്‍ജ് സുജോ സംഗീതവും അഭിലാഷ് വിശ്വനാഥ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ശിവ പാര്‍വതി ഫിലിംസിന്‍റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാര്‍ ആണ് നിമാണം. ചിലവിടുന്ന സമയവും പണവും വേരുതെയാകില്ലെന്നു പടം കണ്ടിറങ്ങിയവര്‍ തീര്‍ച്ചപ്പെടുത്തുന്നു. 

Post A Comment: