ബോളിവുഡ് നടന്‍ രാഹുല്‍ റോയിയും ബി.ജെ.പിയില്‍ ചേര്‍ന്നു.ദില്ലി: ബോളിവുഡ് നടന്‍ രാഹുല്‍ റോയിയും ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി നേതാവ് വിജയ് ഗോയലിന്‍റെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്‍റെ പാര്‍ട്ടി പ്രവേശനം. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുകയാണെന്നും ലോകം തന്നെ ഇന്ത‍്യയെ വീക്ഷിക്കുന്ന തരത്തില്‍ രാജ്യത്തെ അവര്‍ മാറ്റി എടുത്തത് ശ്രദ്ധേയമാണെന്നും കേന്ദ്ര മന്ത്രി കൂടിയായ വിജയ് ഗോയല്‍ പറഞ്ഞു. അതേസമയം തനിക്കിതൊരു അവിസ്മരണീയമായ ദിനമായിരുന്നെന്ന് രാഹുല്‍ റോയി മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ചിത്രമായ ആഷിക്കിയിലെ സാന്‍സോണ്‍ കി സരൂരത്ത് ഹേ ജൈസെ എന്ന് തുടങ്ങുന്ന ഗാനവും മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ ആലപിച്ചു.

Post A Comment: