രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.






ദില്ലി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാദ്ധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപുമാണ് ഹര്‍ജിയില്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഒരിടത്ത് സിഖ് വംശജരും രണ്ടിടത്ത് മുസ്ളീങ്ങളും മൂന്നിടത്ത് ക്രിസ്ത്യന്‍ വംശജരുമാണ് ഭൂരിപക്ഷമെന്നും, ന്യൂനപക്ഷമായിട്ടുകൂടി പദവി ലഭിക്കാത്തതിനാല്‍ അവര്‍ക്ക് ന്യൂനപക്ഷാനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഹിന്ദുക്കള്‍ക്കും നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Post A Comment: