സിപിഐ വിഴുപ്പുപാണ്ടം തന്നെയെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി എം.എം.മണി രംഗത്ത്.


തിരുവനന്തപുരം: സിപിഐ വിഴുപ്പുപാണ്ടം തന്നെയെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി എം.എം.മണി രംഗത്ത്. എല്‍ഡിഎഫിനൊപ്പം നില്‍ക്കാതെ മറ്റൊരു മുന്നണി പോലെയാണ് സിപിഐ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് റവന്യൂവകുപ്പ് പല നടപടികളും സ്വീകരിക്കുന്നതെന്നും ഇടുക്കി എംപി ജോയിസ് ജോര്‍ജിന്‍റെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും എം.എം.മണി ആരോപിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും മണി സിപിഐയെ മോശമായി ചിത്രീകരിച്ച്‌ രംഗത്തുവന്നിരുന്നു. മലപ്പുറത്തെ പാര്‍ട്ടി സമ്മേളന വേദിയില്‍ വച്ചാണ് സിപിഐ വിഴുപ്പുപാണ്ടമാണെന്നും സിപിഎം അത് ചുമക്കുകയാണെന്നും വ്യക്തമാക്കിയത്.

Post A Comment: