വയലാര്‍ അവാര്‍ഡ്‌ ജേതാവ് ടി ഡി രാമകൃഷ്ണന് കുന്നംകുളം പൌരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

കുന്നംകുളം: വയലാര്‍ അവാര്‍ഡ്‌ ജേതാവ് ടി ഡി രാമകൃഷ്ണന് കുന്നംകുളം പൌരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കുന്നംകുളം ബോയ്സ് സ്കൂള്‍ ഹാളില്‍ നടന്ന സമിതി രൂപീകരണ യോഗം സിനിമാ താരവും സാഹിത്യകാരനുമായ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍ സി വി ബേബി, സി പി എം ഏരിയ സെക്രടറി എം എന്‍ സത്യന്‍, ടി കെ വാസു, വി സി ഗീവര്‍ഗീസ്, പ്രൊഫസര്‍ ശങ്കരനുണ്ണി, നാരായണന്‍ നമ്പൂതിരി, ഡെന്നി പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിയുടെ ചെയര്‍മാനായി നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രനെയും ജനറല്‍ കണ്‍വീനറായി വി കെ ശ്രീരാമനെയും തിരഞ്ഞെടുത്തു. സ്വീകരണ ദിവസവും പരിപാടികളും സംഘാടക സമിതി യോഗം ചേര്‍ന്ന് പിന്നീടു തീരുമാനിക്കും.

Post A Comment: