വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചതിന് മുന്നണിയുമായി ബന്ധമില്ലെന്ന് ചെന്നിത്തലതിരുവനന്തപുരം: വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചതിന് മുന്നണിയുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഡിയു യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണ്, നിലവില്‍ ജെഡിയു മുന്നണി വിടാനുള്ള രാഷ്ട്രീയ സാഹചര്യം ഇല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഓര്‍ഡിനന്‍സ് ഭരണമാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇടതു മുന്നണിയ്ക്ക് കെട്ടുറപ്പില്ല. കൊടിയ വിലക്കയറ്റവും അക്രമവും തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിന്‍റെ കാര്യത്തില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Post A Comment: