നവംബര്‍ 3 ഡിവൈഎഫ്‌ഐ സ്ഥാപകദിനം സമുചിതമായി ആചരിച്ചു.

തിരുവനന്തപുരം: നവംബര്‍ 3 ഡിവൈഎഫ്‌ഐ സ്ഥാപകദിനം സമുചിതമായി ആചരിച്ചു. സ്ഥാപകദിനത്തോടനുന്ധിച്ച്‌ നേത്രദാനക്യാമ്പയിന്‍ സംഘടിപ്പിച്ചു. അന്ധതയെ നേരിടാന്‍ യുവതയുടെ കണ്ണുകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി നേത്രദാന സമ്മതപത്രം ശേഖരിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ എല്ലാ യൂണിറ്റുകളിലും പ്രഭാതഭേരിയും പതാക ഉയര്‍ത്തലും സംഘടിപ്പിച്ചു. സംസ്ഥാനകമ്മിറ്റി ഓഫീസില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഐ സാജു പതാക ഉയര്‍ത്തി. കേന്ദ്രകമ്മിറ്റിയംഗം എ എ റഹീം, സംസ്ഥാന കമ്മിറ്റിയംഗം ബിനു ഐ പി എന്നിവര്‍ പങ്കെടുത്തു. നേത്രദാനക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കോലഞ്ചേരിയില്‍ വെച്ച്‌ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ നിര്‍വ്വഹിച്ചു. നേത്രദാന ക്യാമ്പയിന്‍റെ ഭാഗമായ മുഴുവന്‍ പേരെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

Post A Comment: