ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം: അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ, 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയെഴുതിയത് സിവില്‍ സര്‍വീസ് ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതി ഇത് സംബന്ധിച്ച്‌ പരിശോധന നടത്തുകയും മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാരണത്താല്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്.

Post A Comment: