തുടര്‍ച്ചയായ മത്സരങ്ങള്‍ ശരിരത്തിനെ ബാധിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിതുടര്‍ച്ചയായ മത്സരങ്ങള്‍ ശരിരത്തിനെ ബാധിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കുറച്ചു കാലം തനിക്ക് വിശ്രമം ആവശ്യമാണ്. ഒരു ടീമായി കളിക്കുമ്പോള്‍ പല തരത്തിലുള്ള ജോലി ഭാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ റോബോട്ടൊന്നുമല്ല, തന്‍റെ ശരീരത്തിലും മുറിവുണ്ടായാല്‍ വരുന്നത് രക്തം തന്നെയാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. പല തരത്തിലുള്ള ജോലി ഭാരം വരുമ്പോള്‍ ബുദ്ധിമുട്ടികള്‍ സ്വാഭാവികമാണെന്നും വിരാട് പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ലങ്കയ്ക്കെതിരായ പരമ്പരയില്‍ നിന്നും വിശ്രം വേണമെന്ന് കോഹ്ലി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സെലക്‍ടര്‍മാര്‍ തള്ളുകയായിരുന്നു.

Post A Comment: