യുവതിയെ ചെന്നൈയില്‍ വീട്ടിലിട്ട് ചുട്ടുകൊന്നു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ചെന്നൈ: യുവതിയെ ചെന്നൈയില്‍ വീട്ടിലിട്ട് ചുട്ടുകൊന്നു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ദുജ എന്ന എന്‍ജിനിയറിങ് ബിരുദധാരിയാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഒരു മാസത്തോളമായി പിന്നാലെ കൂടിയ ആകാശ് എന്നയാളാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ ചെന്നൈ അഡംബക്കത്തുള്ള എജിഎസ് കോളനിയിലാണ് സംഭവം. പ്രണയം പറഞ്ഞിട്ടും പ്രതികരണം വരാതിരുന്നതിനാല്‍ ഇയാള്‍ വീട്ടില്‍ ചെല്ലുകയായിരുന്നു. സാധാരണയായി വീട്ടില്‍ വരാറുള്ള ആകാശിനെ കണ്ട വാതില്‍ തുറന്ന വീട്ടുകാരോട് ഇന്ദുജയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളും ഇതേ കോളനിയിലെ താമസക്കാരനാണ്. എന്നാല്‍ വാതില്‍ തുറന്നപ്പോഴെ കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭയന്ന ഇന്ദുജ തന്‍റെ മുറിയിലേക്ക് ഓടിയതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ രക്ഷിക്കുവാന്‍ പുറകെ എത്തിയ അമ്മയ്ക്കും സഹോദരിക്കുമാണ് പരിക്കേറ്റത്. തീ എറിഞ്ഞ ശേഷം യുവാവ് ഓടി രക്ഷപെട്ടെന്നും ദൃക്സാക്ഷി പറഞ്ഞു. അമ്മയ്ക്ക് 49 % പൊള്ളലേറ്റിട്ടുണ്ട്. സഹോദരി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

Post A Comment: