വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ദിലീപ് സര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നടന്‍ ദിലീപിന് ജാമ്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളില്‍ ഇളവ് നല്‍കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ദിലീപ് സര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ദേ പുട്ട് റസ്റ്റോറന്‍റിന്‍റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാന്‍ 10 ദിവസത്തേക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദിലീപിന് ഇളവ് നല്‍കരുതെന്നും വിദേശത്തേക്ക് കടക്കാന്‍ അനുമതി നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാഹചര്യമുണ്ടാകുമെന്നുമാണ് പോലീസ് നിലപാട്.

Post A Comment: