ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മാത്രമേ മല്‍സരിക്കുന്നുള്ളുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി.ഷിംല: ഹിമാചല്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മാത്രമേ മല്‍സരിക്കുന്നുള്ളുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ്​ യുദ്ധഭൂമിയില്‍ നിന്ന്​ ഒളിച്ചോടുകയാണ്​. ഹിമാചലില്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാറി​​െന്‍റ ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുമെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ സ്വപ്​നങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ്​ ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്​. യുവാക്കള്‍ക്ക്​ തൊഴില്‍, വയോജനങ്ങള്‍ക്ക്​ മെച്ചപ്പെട്ട ചികില്‍സ, കുട്ടികള്‍ക്ക്​ മികച്ച വിദ്യാഭ്യാസം എന്നിവ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നും മോദി പറഞ്ഞു. ഹിമാചല്‍ അടിസ്ഥാനസൗകര്യവികസനം പിന്നിലാണെന്ന്​ മോദി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മൂന്ന്​ വര്‍ഷത്തിനുള്ളില്‍ ഇതിന്​ പരാിഹാരം കാണമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ഹിമാചലില്‍ എത്തിയതായിരുന്നു മോദി. ഉന, പാലാംപുര്‍, കുളു എന്നിവിടങ്ങള്‍ നടക്കുന്ന റാലികളില്‍ മോദി ഞായറാഴ്​ച സംസാരിക്കുന്നുണ്ട്

Post A Comment: