മൂന്ന് ആഭ്യന്തര സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസുമാണ് വഴിതിരിച്ചു വിട്ടത്.നെടുമ്പാശേരി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു. മൂന്ന് ആഭ്യന്തര സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസുമാണ് വഴിതിരിച്ചു വിട്ടത്. പുലര്‍ച്ചെ 7.10ന് കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന മസ്ക്കറ്റില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം കോയമ്പത്തൂരിലേക്കും, ഏയര്‍ ഏഷ്യയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനം തിരികെ അവിടേക്ക് തന്നെയും, 7.15ന് എത്തേണ്ടിയിരുന്ന ഒമാന്‍ എയറിന്‍റെ മസ്കറ്റില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്തേക്കും, 7.25ന് ചെന്നൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം കോയമ്പത്തൂരിലേക്കുമാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് വിമാനങ്ങളെല്ലാം തിരികെ കൊച്ചിയിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുകയാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Post A Comment: