ബിവറേജസ് കോര്‍പറേഷന്‍ വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാന്‍ അനുമതി തേടി നല്‍കിയ കത്തില്‍ എക്സൈസ് വകുപ്പ് തീരുമാനം വൈകും


തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാന്‍ അനുമതി തേടി നല്‍കിയ കത്തില്‍ എക്സൈസ് വകുപ്പ് തീരുമാനം വൈകും. അബ്കാരി നിയമങ്ങളിലില്‍ മാറ്റം വരുത്തിയാല്‍ മാത്രമെ വിദേശ മദ്യം ഇറക്കുമതി ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ആവശ്യമാണെന്നു എക്സൈസ് വകുപ്പ് അധികൃതകര്‍ അറിയിച്ചു.

മികച്ച വില്‍പ്പന ഉണ്ടാകുമോയെന്ന സംശയം അധികൃതരില്‍ ഉണ്ട്. ഇപ്പോഴത്തെ മദ്യത്തിന്‍റെ നികുതി ഘടനയില്‍ മാറ്റം ആവശ്യമെണെന്നും അധികൃതര്‍ അറിയിച്ചു.

Post A Comment: