നാലാം പ്രതി ഒഴികെയുള്ള പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നാലാം പ്രതി ഒഴികെയുള്ള പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. സെഷന്‍സ് കോടതി ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ നടപടി. വാളയാര്‍ അട്ടപ്പളത്ത് പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ മരണത്തില്‍ ദുരൂഹതയും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അയല്‍വാസിയായ 17കാരന്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് പലതവണ ചോദ്യം ചെയ്ത് വിട്ടയച്ച ഒരു യുവാവ് ആത്മഹത്യയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി 13, മാര്‍ച്ച്‌ നാല് എന്നീ തീയതികളിലാണ് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Post A Comment: