തിരുവല്ല പെരുംതുരുത്തിയിലെ സ്വകാര്യ ഫാര്‍മസി കോളജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം.പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിലെ സ്വകാര്യ ഫാര്‍മസി കോളജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം. ഒരാള്‍ കൈഞരമ്പു മുറിക്കുകയും മറ്റു രണ്ടുപേര്‍ അഞ്ചുനില കെട്ടിടത്തിനു മുകളില്‍ കയറി നില്‍ക്കുകയുമാണ്. ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ഥിയാണ് രാവിലെ കൈഞരമ്പു മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഖില്‍ ചന്ദ്രന്‍, അതുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തിനു മുകളിലുള്ളത്. മാനേജ്മെന്റും അദ്ധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പെഴുതിയിട്ടുണ്ട്. തിരുവല്ല പെരുംതുരുത്തിയിലെ സ്വകാര്യ ഫാര്‍മസി കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അഞ്ചുനില കെട്ടിടത്തിനു മുകളില്‍ കയറി നില്‍ക്കുകയാണ്. മാനേജ്മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ കുറിപ്പെഴുതിയിട്ടുണ്ട്.

Post A Comment: