മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തമ്മിലടിക്കാനാണ് താല്‍പര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തമ്മിലടിക്കാനാണ് താല്‍പര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. എന്നാലും, തമ്മിലടിക്കാനാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താല്‍പര്യമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചെന്നിത്തലയുടെ പ്രസ്താവന. ഭരണസ്തംഭനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭായോഗം സി പി ഐ മന്ത്രിമാര്‍ ബഹിഷ്കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി. ഇങ്ങനെയാണെങ്കില്‍ ഭരണം എങ്ങനെ മുന്നോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു.

Post A Comment: