മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ-ഇ- മുഹമ്മദ് ലക്ഷ്യം വയ്ക്കുന്നതായി രഹസാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.


ദില്ലി: മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ-ഇ- മുഹമ്മദ് ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതിനായി മുംബയ് ഭീകരാക്രമണത്തിന്‍റെ ആസൂത്രകനും സംഘടനയുടെ തലവനുമായ മസൂദ് അസറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെയ്ഷെ- ഇ- മുഹമ്മദും ലഷ്കര്‍-ഇ-ത്വയ്ബയും യോജിച്ചാണ് പുതിയ ദൗത്യം ഏറ്റെടുക്കുക. പുതിയ ദൗത്യവുമായി ബന്ധപ്പെട്ട് ചിലര്‍ രാജ്യത്ത് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും സുരക്ഷാ വര്‍ദ്ധിപ്പിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെതിരെ ഉണ്ടായിട്ടുള്ള സൈനിക നടപടിയും മസൂദിന്‍റെ ബന്ധുവായ തല്‍ഹ റഷീദിനെ സൈന്യം വധിച്ചതുമാണ് നേതാക്കള്‍ക്കെതിരെയുള്ള നീക്കങ്ങളുടെ കാരണം.

Post A Comment: