എസ്​.​െഎ.ഒ മുന്‍ ജില്ലാ സെക്രട്ടറിയുമാണ്​ ആസിഫ്
തൊടുപുഴ: ​​​ ഫ്രറ്റേണിറ്റി മൂവ്​മ​െന്‍റ് ഇടുക്കി ജില്ല സെക്രട്ടറിയും മുട്ടം പോളിടെക്​നിക്​ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ ഡിപ്ലോമ വിദ്യാര്‍ഥിയുമായ ഉടുമ്പന്നൂര്‍ പെരുമ്പിള്ളില്‍ റിയാസി​ന്‍റെ മകന്‍ ആസിഫ്​ റിയാസ്​ (21) കാഞ്ഞാര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാഞ്ഞാര്‍ ഇസ്​ലാമിക്​ സ​െന്‍ററില്‍ നടന്നു വരുന്ന എസ്​.​െഎ.ഒ ദക്ഷിണ മേഖല ലീഡേഴ്​സ്​ ക്യാമ്ബിനെത്തിയ റിയാസ്​, ഞായറാഴ്​ച രാവിലെ മറ്റ്​ പ്രവര്‍ത്തകര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു​. എസ്​.​െഎ.ഒ മുന്‍ ജില്ലാ സെക്രട്ടറിയുമാണ്​ ആസിഫ്​.

Post A Comment: