രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ പരിഹസിച്ച്‌ ബിജെപി.


ഗുജറാത്ത്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ പരിഹസിച്ച്‌ ബിജെപി. ക്ഷേത്രങ്ങളില്‍ പോവുന്നത് നല്ല കാര്യമാണെന്നും, എല്ലാവരും ക്ഷേത്രങ്ങളില്‍ പോവണമെന്നും പ്രാര്‍ഥിക്കണമെന്നും ആചാരങ്ങള്‍ പാലിക്കണമെന്നും തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, പക്ഷേ, രാഹുല്‍ഗാന്ധിയുടെ ഈ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രകടനമാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തതെന്നും, അതുകൊണ്ടാണല്ലോ ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ മാത്രം കയറിയിറങ്ങുന്നത് എന്നുമായിരുന്നു ബിജെപിയുടെ പരിഹാസം. അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ലെന്നും ബിജെപി ആരാഞ്ഞു. എന്നാല്‍, വിമര്‍ശിക്കുന്നവര്‍ എന്തും പറഞ്ഞുകൊള്ളട്ടെ എന്ന നിലപാടാണ് രാഹുല്‍ഗാന്ധിയുടേത്. താനൊരു ശിവഭക്തനാണെന്നും, മറ്റുള്ളവര്‍ എന്തുതന്നെ വിചാരിച്ചാലും സത്യം തന്നോടൊപ്പമുണ്ടെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം.

Post A Comment: