പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അസുഖബാധിതനായതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിൽസയിലായിരുന്നു

പെരുമ്പാവൂർ: പെരുമ്പാവൂരി കൊല്ലപ്പെട്ട നിയമവിദ്യാഥി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടി മരിച്ചനിലയി കണ്ടെത്തി. അസുഖബാധിതനായതിനെ തുടന്ന് കുറച്ചുനാളുകളായി ചികിസയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കേസിലെ മഹസ സാക്ഷി ഇരിങ്ങോ വട്ടോളിപ്പടി പുത്തകുടി പി.എം. സാബുവിനെ (38) ഇക്കഴിഞ്ഞ ജൂലൈ 29ന് വീട്ടി മരിച്ച നിലയി കണ്ടെത്തിയിരുന്നു. ജിഷയുടെ അയവാസിയായ സാബുവിനെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തി പൊലീസ് കസ്റ്റഡിയി ചോദ്യം ചെയ്തിരുന്നു.

ജിഷാവധക്കേസി വിചാരണ നടപടിക അവസാനഘട്ടത്തിലാണ്. പ്രതി അമീറു ഇസ്‌ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂത്തിയാക്കി. സാക്ഷിമൊഴികളുടെയും പൊലീസ് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെയും വെളിച്ചത്തി കുറ്റകൃത്യവുമായി ബന്ധപ്പെട്ട 921 ചോദ്യങ്ങ ദ്വിഭാഷിയുടെ സഹായത്തോടെ കോടതി പ്രതിയോടു ചോദിച്ചു. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂത്തിയായത്.
പ്രതിഭാഗം സാക്ഷികളുടെ പട്ടിക അടുത്ത ദിവസങ്ങളി അമീറു ഇസ്‌ലാമിന്റെ അഭിഭാഷക കോടതിയി സമപ്പിക്കും. 2016 ഏപ്രി 28നു വൈകിട്ട് 5.30നും ആറിനുമിടയി പെരുമ്പാവൂ കുറുപ്പംപടി വട്ടോളിപ്പടി കനാബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.


Post A Comment: