പൊതുസമ്മേളനം സിപിഎം സംസ്ഥാന സമിതിയംഗവും വ്യവസായ മന്ത്രിയുമായ എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു

കുന്നംകുളം: സിപിഎം കുന്നംകുളം ഏരിയ സമ്മേളനം സമാപിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ഏരിയ സമ്മേളനത്തിന് വൈകിട്ട് നടന്ന പൊതു സമ്മേളനത്തോടെയാണ് സമാപനമായത്. കുന്നംകുളം നിര്‍ദ്ധിഷ്ട ബസ്‌ സ്റ്റാന്റില്‍ നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സമിതിയംഗവും വ്യവസായ മന്ത്രിയുമായ എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ ബാബു എം പാലിശ്ശേരി, കെ എഫ് ഡേവിസ്, ടി കെ വാസു, ഏരിയ കമ്മിറ്റിയംഗങ്ങളായ സീത രവീന്ദ്രന്‍, പി എം സുകുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതു സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രകടനം സീനിയര്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി സമാപിച്ചു. പ്രകടനത്തില്‍ വിവിധ ലോക്കല്‍കമ്മിറ്റിയില്‍ നിന്നുള്ള റെഡ് വളണ്ടിയര്‍മാരും ബഹുജനങ്ങളും പങ്കെടുത്തു.

Post A Comment: