സംവരണത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് എസ്.എന്‍ ട്രസ്​റ്റ്​ ഡയറക്ടര്‍ ബോര്‍ഡ്​ അംഗം പ്രീതി നടേശന്‍
കൊല്ലം: സംവരണത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് എസ്.എന്‍ ട്രസ്​റ്റ്​ ഡയറക്ടര്‍ ബോര്‍ഡ്​ അംഗം പ്രീതി നടേശന്‍. കെ. സുകുമാര​​​ന്‍റെ കുളത്തൂര്‍ പ്രസംഗത്തോടെയാണ് ജാതി സംവരണത്തിനെതിരായ നീക്കം ഇ.എം.എസ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന ജാതി സംവരണം ഇല്ലാതാക്കാന്‍ വീണ്ടും ശ്രമം നടക്കുന്ന സാഹചര്യത്തില്‍ കുളത്തൂര്‍ പ്രസംഗം വീണ്ടും മുഴങ്ങണം. ജാതിയുടെയോ മതത്തി​​​ന്‍റെയോ പേരില്‍ കലഹമുണ്ടാക്കാനല്ല, പിന്നാക്ക വിഭാഗങ്ങളുടെ നിലനില്‍പ്പിനും മുന്നേറ്റത്തിനും വേണ്ടിയാണെന്നും പ്രീതി നടേശന്‍ പറഞ്ഞു.

Post A Comment: