ഡിസംബര്‍ ഒന്നും മുതല്‍ ഫെബ്രുവരി 13 വരെ എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്ലക്നോ: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എട്ട് ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കിയതായി വടക്ക്-കിഴക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആഗ്ര ഇന്‍റര്‍സിറ്റി, ലക്നോ-ആഗ്ര എക്സ്പ്രസ്, ലക്നോ-അനന്ത് വിഹാര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. ഡിസംബര്‍ ഒന്നും മുതല്‍ ഫെബ്രുവരി 13 വരെ എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വടക്ക്-കിഴക്കന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയിരുന്നു. കാഴ്ച തീരെ മങ്ങുന്ന പുലര്‍ച്ചെ സമയങ്ങളിലെ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതും പതിവാണ്. വരും ദിവസങ്ങളിലും ചില ട്രെയിനുകളുടെ സര്‍വീസ് മുടങ്ങിയേക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Post A Comment: