തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമ സാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശംകൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമ സാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം. കയ്യേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ല, തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും എജി ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഹസന്‍ തുറന്നടിച്ചു.

Post A Comment: