സംസ്ഥാന സര്‍ക്കാറിന്‍റെ പട്ടികജാതി-വര്‍ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ബി.ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് 'മാധ്യമം' ദിനപത്രം സബ് എഡിറ്റര്‍ ഷെബീന്‍ മെഹ്ബൂബിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പട്ടികജാതി-വര്‍ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ബി.ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡ് 'മാധ്യമം' ദിനപത്രം സബ് എഡിറ്റര്‍ ഷെബീന്‍ മെഹ്ബൂബിന്. 2017 ജനുവരി 10 മുതല്‍ 12 വരെ 'മാധ്യമം' ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'അറനാടന്‍: ഒരു വംശം കൂടി നാടുനീങ്ങുന്നു' എന്ന പരമ്പരക്കാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 16 എന്‍ട്രികളില്‍ നിന്നാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബര്‍ ആറിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പുരസ്കാരം സമ്മാനിക്കും. ദൃശ്യ മാധ്യമ പുരസ്കാരം കൈരളി ടിവിയിലെ കെ. രാജേന്ദ്രനും ശ്രവ്യ മാധ്യമ പുരസ്കാരം ആകാശവാണി അസിസ്റ്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ബി. പ്രദീപ് കുമാറിനുമാണ്. മലപ്പുറം പെരിമ്പലം അമ്പലപ്പറമ്പന്‍ മെഹ്ബൂബിന്‍റെയും സൗദത്തിന്‍റെയും മകനാണ്. ഭാര്യ: താജുന്നിസ, മകള്‍: അഷിയ മിന്‍ജന്ന

Post A Comment: