പോര്‍ക്കുളം സ്വദേശികളായ നെന്മണിക്കര വീട്ടില്‍ ശ്രീജിത്ത്‌ (23), മാനാട്ടുകുളം വീട്ടില്‍ ജിഷ്ണു (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്

കുന്നംകുളം: പോര്‍ക്കുളം പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളിനു സമീപം സിപിഎം ബിജെപി സംഘര്‍ഷം, രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോര്‍ക്കുളം സ്വദേശികളായ നെന്മണിക്കര വീട്ടില്‍ ശ്രീജിത്ത്‌ (23), മാനാട്ടുകുളം വീട്ടില്‍ ജിഷ്ണു (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സുഹൃത്തിന്‍റെ കെട്ടുനിറ കഴിഞ്ഞു ബൈക്കില്‍ വരുമ്പോള്‍ ശ്രീജിത്തിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് കുത്തി,  താഴെ വീണ ഇയാളെ ഇവര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഓടി രക്ഷപെട്ട ശ്രീജിത്ത്‌ സഹായത്തിന് സുഹൃത്ത് ജിഷ്ണുവിനെ വിളിക്കുകയും ചെയ്തു. ഇതിനിടെ ഇവരുടെ അടുത്തെതിയ സംഘം ജിഷ്ണുവിനെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടി തടുക്കുന്നതിനിടയില്‍ ജിഷ്ണുവിന്‍റെ വലതു കൈയ്യിലെ എല്ലിനു പൊട്ടലേറ്റിട്ടുണ്ട്. ഇവരെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പും ഇവിടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്.  കുന്നംകുളം പോലീസ് കേസെടുത്തു.

Post A Comment: