സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഹൈക്കോടതിവിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഹൈക്കോടതിവിധി അംഗീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇന്‍റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. നവംബര്‍ 15ന് മുന്‍പ് മാനേജുമെന്റുകള്‍ ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15ന് മുന്‍പ് റെഗുലേറ്ററി കമ്മീഷനും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

Post A Comment: