രാജ്പുത് റാണിമാരെയോ രാജാക്കന്‍മാരെയോ മോശമയി ചിത്രീകരിച്ചാല്‍ മാപ്പ് നല്‍കില്ലെന്ന്‍ സിങ്

ഹരിയാന: പത്മാവതിയിലെ നായിക ദീപിക പദുക്കോണിന്‍റെയും ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് കുന്‍വാര്‍ സൂരജ്പാല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. ബി.ജെ.പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്. പത്മാവതിക്ക് ഹരിയാനയില്‍ നിരോധം ഏര്‍പെടുത്താതെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രജ്പുത്തുകളെ അപമാനിച്ചതായി സൂരജ്പാല്‍ ആരോപിച്ചു. ഇയാളുടെ പ്രസ്താവന വിവാദമായതോടെ സിങിനെതിരെ 506ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു. 'താന്‍ ഒരു രജപുത് വംശജനാണ് അല്ലാതെ പാര്‍ട്ടിയുടെ ഓഫീസ് പരിചാരകനല്ലെന്നും സിങ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് നിയമം കൈയിലെടുക്കാന്‍ ആഗ്രഹമില്ല. എന്നാല്‍ രാജ്പുത് റാണിമാരെയോ രാജാക്കന്‍മാരെയോ മോശമയി ചിത്രീകരിച്ചാല്‍ മാപ്പ് നല്‍കില്ലെന്നും സിങ് പറഞ്ഞു.

Post A Comment: