സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് തെളിവില്ലാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് തെളിവില്ലാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥനും തനിക്കെതിരെ കമ്മീഷന് മൊഴി നല്‍കിയിട്ടില്ലെന്നും, ഈ സര്‍ക്കാരിന്‍റെ കാലത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷനു മുമ്പില്‍ ഹാജരായതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ്സ് നേതാക്കളും പോകില്ലെന്നും, മുപ്പത്തിമൂന്ന് കേസുകളില്‍ ഏത് കേസിലാണ് താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് വ്യക്തമാക്കണമെന്നും, കേസിനെ നിയമപരമായി നേരിടുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Post A Comment: