പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പാലക്കാട്: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്രയും രൂക്ഷമായ കോടതി പരാമര്‍ശം ഉണ്ടായിട്ടും മന്ത്രിയെ സംരക്ഷിച്ച മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. എല്‍ഡിഎഫ് മുഴുവന്‍ എതിരായിട്ടും തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരുന്നത് സന്പത്തിന്‍റെ മഹിമ കൊണ്ടാണ്. മന്ത്രി ഇനിയും രാജിവയ്ക്കുന്നില്ലെങ്കില്‍ ശക്തമായി പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Post A Comment: