തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച്​ സി.ആര്‍.പി.എഫ്​ ജവാന്‍മാര്‍ക്ക്​ പരിക്കേറ്റു
ശ്രീനഗര്‍: തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച്​ സി.ആര്‍.പി.എഫ്​ ജവാന്‍മാര്‍ക്ക്​ പരിക്കേറ്റു. അനന്തനാഗ്​ ജില്ലയിലെ ലാസിബാലിലാണ്​ സംഭവം. വ്യാഴാഴ്​ച രാവിലെ എട്ടരയോടെ സി.ആര്‍.പി.എഫ്​ 96 ബറ്റാലിയന്‍ വാഹനത്തിന്​ നേരെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. മൂന്ന്​ ജവാന്‍മാര്‍ക്ക്​ വെടിയേറ്റിട്ടു​ണ്ടെന്ന്​ സി.ആര്‍.പി.എഫ്​ അറിയിച്ചു. രണ്ട്​ പേര്‍ക്ക്​ വാഹനത്തി​ന്‍റെ ഗ്ലാസ്​ തകര്‍ന്നാണ്​ പരിക്കേറ്റത്​. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന്​ സെന്യം വ്യക്​തമാക്കി.

Post A Comment: