യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടിയും വിട്ടുപോകില്ലെന്ന് രമേശ് ചെന്നിത്തലതിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഡി-യു യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാര്‍, ശ്രേയാംസ്കുമാര്‍, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയ നേതാക്കന്മരുമായി താന്‍ സംസാരിച്ചിരുന്നു. മുന്നണി മാറ്റത്തെക്കുറിച്ച്‌ അവരാരും തന്നോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ജെഡി-യു യോഗം ചേരുന്നത്. പടയൊരുക്കം യാത്രയുടെ ശോഭ കെടുത്താനാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇതൊന്നും വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Post A Comment: