നില്‍ക്കാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂര്‍,പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു


ചെന്നൈ: നില്‍ക്കാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ചെന്നൈ,കാഞ്ചിപുരം,തിരുവള്ളൂര്‍,പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ്. ഇന്ന് രാവിലെ 8.30 വരെ 10.2 സെ.മി മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ ഇന്ന് സ്കൂളിലെത്തിയതിന് ശേഷമായിരുന്നു അധികൃതര്‍ അവധി പ്രഖ്യാപിച്ചത്. പോണ്ടിച്ചേരി ലെഫ്.ഗവര്‍ണര്‍ കിരണ്‍ബേദി മഴയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഇന്ന് സന്ദര്‍ശനം നടത്തും.

Post A Comment: