ബി.സി.സി.​ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ ക്രിക്കറ്റ്​ താരം ശ്രീശാന്ത്​ബംഗളൂരു: ബി.സി.സി.​ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ ക്രിക്കറ്റ്​ താരം ശ്രീശാന്ത്​. വാതുവെപ്പുമായി ബന്ധപ്പെട്ടാണ്​ ശ്രീശാന്തിന്​ ബി.സി.സി.​ഐ ആജീവനാന്ത വിലക്ക്​ ഏര്‍പ്പെടുത്തിയത്​. തനിക്ക് ക്രിക്കറ്റിലേക്ക്​ തിരിച്ച്‌​ വരാന്‍ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ ഉള്ളു എന്നും​ ശ്രീശാന്ത്​ പറഞ്ഞു. 2013ലെ ​ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട വിവാദമാണ് വിലക്കിന് കാരണം. വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന്​ ബി.സി.സി.ഐ ആജീവനാന്ത വിലക്ക്​ ഏര്‍പ്പെടുത്തുകയായിരുന്നു. അവകാശങ്ങള്‍ക്കായി പോരാടും. കേവലം രാജ്യത്തിനായി ​കളിക്കുക എന്നത്​ മാത്രമല്ല ത​​ന്‍റെ ലക്ഷ്യം. നഷ്​ടപ്പെട്ട അഭിമാനം തിരിച്ച്‌​ കിട്ടാന്‍ വേണ്ടി കൂടിയാണ്​ കേസുമായി മുന്നോട്ട്​ പോകുന്നതെന്നും താരം പറഞ്ഞു. മറ്റ്​ പ്രതികര്‍ക്ക്​ കിട്ടുന്ന പരിഗണന തനിക്ക്​ ലഭിക്കുന്നില്ലെന്നും ശ്രീശാന്ത്​ പറഞ്ഞു. നേരത്തെ ശ്രീശാന്തി​​ന്‍റെ കേസ്​ പരിഗണിച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച്​ ശ്രീശാന്തിന്​ അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട്​​ ബി.സി.സി.​ഐയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച്​ സിംഗിള്‍ ബെഞ്ച്​ വിധി റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്​ സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രീശാന്ത്​ തീരുമാനിച്ചത്​.

Post A Comment: