വാര്‍ത്ത ഹണി ട്രാപ് ഫോണ്‍ കെണി ആണെന്ന തരത്തില്‍ വെളിപ്പെടുത്തല്‍ വന്നതോടെ കുറ്റമേറ്റ് ചാനല്‍ രംഗത്തെത്തി


കൊച്ചി: ഫോണിലൂടെ അശ്ളീല സംഭാഷണം നടത്തിയതിന്‍റെ പേരില്‍ മുന്‍മന്ത്രിയായ എ.കെ. ശശിന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. തികച്ചും വ്യക്തിപരമായ കേസാണിത്.
കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ള. അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നും ഇതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്‍റെ റെക്കോഡിങ് ആണെന്നു പറഞ്ഞായിരുന്നു റെക്കോര്‍ഡിംഗ് ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടത്. എന്‍സിപിയിലെ രണ്ടാമത്തെ എംഎല്‍എ തോമസ് ചാണ്ടി പിന്നീട് ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയൊതിരുന്നു. വാര്‍ത്ത ഹണി ട്രാപ് ഫോണ്‍ കെണി ആണെന്ന തരത്തില്‍ വെളിപ്പെടുത്തല്‍ വന്നതോടെ കുറ്റമേറ്റ് ചാനല്‍ രംഗത്തെത്തി. സ്വയം തയാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇതു ചെയ്തതെന്നും സ്റ്റിങ് ഓപ്പറേഷനാണ് മന്ത്രിക്കെതിരെ ഉണ്ടായതെന്നും ചാനല്‍ മേധാവി വിശദീകരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പൊലീസ് അന്വേഷണവും പ്രഖ്യാപിച്ചു. ചാനല്‍ സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Post A Comment: