തോമസ് ചാണ്ടി വിഷയത്തില്‍ രാജിക്കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍.കൊച്ചി: തോമസ് ചാണ്ടി വിഷയത്തില്‍ രാജിക്കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍. ഇതൊരു ദേശീയ പാര്‍ട്ടി‍യാണെന്നും ദേശീയ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതിയുടെ വിമര്‍ശനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുെമന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രണ്ടുമണിക്ക് എന്‍.സി.പി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്‌ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി നടത്തിയത്.

Post A Comment: