സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി.ദില്ലി: സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജിമാര്‍ക്ക് അഴിമതിയിലുള്ള പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്സ്വാളുമായിരുന്നു ഹര്‍ജി നല്കിയത്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെങ്കിലും ആര്‍ക്കെതിരെയും കേസെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകരായ പ്രശാന്ത്ഭൂഷണും ദുഷ്യന്ത് ദവെയും നടത്തിയതും കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിലയിരുത്തി. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതാണ് കേസിനാധാരം.

Post A Comment: