എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ണ്‍​വി​ളി കേ​സി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി.
ദില്ലി: ഫോ​ണ്‍​വി​ളി കേ​സി​ല്‍ കു​റ്റ വി​മു​ക്ത​നാ​യാല്‍ എ.​കെ. ശ​ശീ​ന്ദ്ര​ന് മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്താ​ന്‍ ത​ട​സ​മി​ല്ലെ​ന്ന് എ​ന്‍​സി​പി. ശ​ശീ​ന്ദ്ര​ന് ക്ലീ​ന്‍ ചി​റ്റ് കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​. കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി. പീ​താം​ബ​ര​ന്‍ പ​റ​ഞ്ഞു.  എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ണ്‍​വി​ളി കേ​സി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി. ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യി 405 പേ​ജു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് പി.​എ​സ്. ആ​ന്‍റ​ണി ചെ​യ​ര്‍​മാ​നാ​യ ക​മ്മീ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച​ത്. കു​റ്റ​വി​മു​ക്ത​നാ​യി ആ​ദ്യ​മെ​ത്തു​ന്ന എ​ന്‍​സി​പി പ്ര​തി​നി​ധി​ക്കു മ​ന്ത്രി​സ്ഥാ​നം തി​രി​കെ ന​ല്‍​കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

Post A Comment: