അയോധ്യ പ്രശ്​നത്തിന്​ പരിഹാര നിര്‍ദേശവുമായി ശിയ വഖഫ്​ ബോര്‍ഡ്​.


ദില്ലി: അയോധ്യ പ്രശ്​നത്തിന്​ പരിഹാര നിര്‍ദേശവുമായി ശിയ വഖഫ്​ ബോര്‍ഡ്​. പ്രശ്​നം പരിഹരിക്കുന്നതിനായി അയോധ്യയില്‍ രാമക്ഷേത്രവും ലഖ്​നോവില്‍ പള്ളിയും നിര്‍മിക്കണമെന്ന്​ ശിയ വഖഫ്​ ബോര്‍ഡ്​ ചെയര്‍മാന്‍ സയിദ്​ വസീം റിസ്​വി അഭിപ്രായപ്പെട്ടു. ഇൗ തീരുമാനം രാജ്യത്ത്​ സമാധാനവും സാഹോദര്യവും കൊണ്ട്​ വരുന്നതിന്​ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത എജന്‍സിയായ എ.എന്‍.​െഎക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ റിസ്​വി ഇക്കാര്യം പറത്തത്​​. ഒക്​ടോബര്‍ 31ന്​ വസീം റിസ്​വിയും ജീവനകല ആചാര്യന്‍ ശ്രീ.ശ്രീ രവിശങ്കറും തമ്മില്‍ അയോധ്യ പ്രശ്​നം പരിഹരിക്കുന്നതിനായി കൂടികാഴ്​ച നടത്തിയിരുന്നു. എല്ലാവരും രവിശങ്കറിനെ ബഹുമാനിക്കുന്നുണ്ടെന്നും ​അദ്ദേഹത്തി​ന്‍റെ മധ്യസ്ഥതയില്‍ പ്രശ്​നം തീരുമെന്നാണ്​ ​പ്രതീക്ഷയെന്നും കൂടികാഴ്​ചക്ക്​ ശേഷം റിസ്​വി പ്രതികരിച്ചിരുന്നു. നേരത്തെ രാമക്ഷേത്രത്തില്‍ നിന്ന്​ നിശ്​ചിത ദൂരത്തില്‍ മുസ്​ലിം പള്ളി നിര്‍മിക്കാമെന്ന്​ ഷിയ വഖഫ്​ ബോര്‍ഡ്​ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ജസ്​റ്റിസ്​ ദീപക്​ മിശ്ര, അശോക്​ ഭൂഷണ്‍, എസ്​.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്​ അയോധ്യ വിഷയത്തിലെ ഹരജികള്‍ പരിഗണിക്കുന്നത്​. പ്രശ്​നത്തില്‍ അലഹബാദ്​ ഹൈകോടതി വിധിക്കെതിരെയാണ്​ ഹര്‍ജികള്‍.

Post A Comment: