വൊഡാഫോണിന്‍റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകള്‍ പുറത്തിറക്കി


വൊഡാഫോണിന്‍റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകള്‍ പുറത്തിറക്കി. മറ്റു ടെലികോം കമ്പനികളുടെ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോള്‍ മികച്ച ഓഫറുകള്‍ ആണ് നിലവില്‍ വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 496 രൂപയുടെ ഡാറ്റ ഓഫര്‍ ആണ് ഇതില്‍ മികച്ചു നില്‍ക്കുന്നത് 496 രൂപയുടെ റീച്ചാര്‍ജില്‍ 84 ജിബിയുടെ ഡാറ്റയാണ് വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് നല്‍കുന്നത്. 84 ജിബിയുടെ ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ 4 ജി ഡാറ്റ ഉപഭോതാക്കള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. നിലവില്‍ ഉപഭോതാക്കള്‍ക്ക് ലാഭകരമായ ഒരു ഡാറ്റ ഓഫര്‍ തന്നെയാണിത്. അത് കൂടാതെ 177 രൂപയുടെ മറ്റൊരു ഡാറ്റ ഓഫര്‍ കൂടി പുറത്തിറക്കിയിരിക്കുന്നു. 177 രൂപയുടെ റീച്ചാര്‍ജില്‍ നീങ്ങള്‍ക്ക് 28 ജിബിയുടെ ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്നതാണ്.

Post A Comment: