ഗൌരി ലങ്കേഷിന്‍റെ പേരില്‍ പത്രം തുടങ്ങാനുള്ള സഹപ്രവര്‍ത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്ബംഗളൂരു: ഫാസിസ്റ്റ് ശക്തികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ പേരില്‍ പത്രം തുടങ്ങാനുള്ള സഹപ്രവര്‍ത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. മകളുടെ പേരില്‍ പത്രം തുടങ്ങുന്നതിനെതിരെ ഗൌരിയുടെ അമ്മ ഇന്ദിര ലങ്കേഷ് നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി സ്റ്റേ നല്‍കിയത്. ഗൌരിയുടെ സഹപ്രവര്‍ത്തകനായ ചന്ദ്രഗൌഡയുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന 'നാനു ഗൌരി' എന്ന പത്രത്തിനാണ് വിലക്ക്. ഗൌരി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഉയര്‍ന്ന പ്രതിഷേധ മുദ്രാവാക്യമാണ് നാനു ഗൌരി(ഞാനും ഗൌരിയാണ്) എന്നത്.  ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ 'ഗൌരി ലങ്കേഷ് പത്രിക', 'നാനു ഗൌരി' എന്നീ പേരുകളിയോ ' ലങ്കേഷ് പത്രിക' എന്ന പേരിനോട് സാദൃശ്യം ഉള്ളതോ ആയ പത്രം അച്ചടിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്.

Post A Comment: