13 പേര്‍ മരിച്ച പഞ്ചാബിലെ ലുധിയാനയിലെ തീപിടിത്തത്തില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍ലുധിയാന: 13 പേര്‍ മരിച്ച പഞ്ചാബിലെ ലുധിയാനയിലെ തീപിടിത്തത്തില്‍ ഫാക്ടറി ഉടമ അറസ്റ്റില്‍. ഉടമ ഇന്ദ്രജിത് സിങ് ഗോളയെ ആണ് പൊലീസ് അറസ്റ്റ് ച‍െയ്തത്. തീപിടിത്തമുണ്ടായ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ഗോള ആശുപത്രി‍യില്‍ ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, സംഭവത്തിന് ശേഷം ഗോളയും കുടുംബവും ഒളിവിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് അറസ്റ്റിലായ ഗോളയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ, കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്യാല ഡിവിഷണല്‍ കമീഷണര്‍ക്ക് പഞ്ചാബ് മുഖ്യമന്തി അമരീന്ദര്‍ സിങ് നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയാണ് ചീമചൗക്കില്‍ അഞ്ചുനില പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് വന്‍ ശബ്ദത്തോടെ ഫാക്ടറി പൊട്ടിത്തെറിക്കുകയും കെട്ടിടം തകര്‍ന്നടിയുകയുമായിരുന്നു. സംഭവത്തില്‍ 13 പേര്‍ മരിച്ചിരുന്നു. 

Post A Comment: