നഗരസഭാ സെക്രട്ടറിയുടെയും എഞ്ചിനീയറുടെയും ഔദ്യോഗിക വസതികളാണ് പാഴ്ചെടികളും മറ്റും പടർന്നു കയറി നശിച്ചത്

കുന്നംകുളം: നഗരസഭാ വക കെട്ടിടങ്ങളോടും അവഗണന, കുന്നംകുളം  നഗരസഭാ അധികൃതരുടെ അനാസ്ഥയില്‍ നശിച്ച് ലക്ഷങ്ങളുടെ പൊതുമുതല്‍.  നഗരസഭാ സെക്രട്ടറിയുടെയും  എഞ്ചിനീയറുടെയും   ഔദ്യോഗിക വസതികളാണ്  പാഴ്ചെടികളും മറ്റും പടന്നു കയറി നശിച്ചത്. കുന്നംകുളം ഗുരുവായൂ റോഡി ഗേസ് ഹൈസ്കൂളിന് സമീപമാണ് ഈ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം വര്‍ഷങ്ങളായി  ഈ ഔദ്യോഗിക വസതിക താമസക്കാരില്ലാതെ ഒഴിഞ്ഞു കടക്കുകയാണ്. ഇക്കാലയളവി സെക്രട്ടറിയും, എഞ്ചിനീയറും ഔദ്യോഗിക വസതികളി താമസിക്കാതെ സ്വന്തം വീടുകളി നിന്നാണ് ജോലിയ്ക്ക് വന്നിരുന്നത്. ഉപയോഗിക്കാതായതോടെ ഇവക്കു മുകളില്‍ വെള്ളം കെട്ടി നിന്ന് പല ഭാഗത്തും മേല്‍ക്കൂര തകര്‍ന്നു വീഴാറായിട്ടുണ്ട്. നഗരസഭയിലെ മറ്റു  ജീവനക്കാരുടെ വസതി സ്ഥിതി ചെയ്യുന്ന അതെ വളപ്പിലാണ് ഈ ഔദ്യോഗിക വസതികളും നില്‍ക്കുന്നത്. പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പിലാക്കുന്ന ഉദ്ധ്യോഗസ്ഥര്‍ എന്നും കണ്ടിട്ടുപോലും ഈ വസതിക അറ്റകുറ്റപണി നടത്താനോ, പരിസരം വൃത്തിയാക്കാനോ തയ്യാറായിട്ടില്ല. നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നഗരസഭാ വ്യാപാര സമുച്ചയങ്ങള്‍ പലതും അധികൃതരുടെ അവഗനനമൂലം തകര്‍ച്ച നേരിടുന്നതിനിടയിലാണ് ഔദ്യോഗിക വസതികളും തകരാറായി നില്‍ക്കുന്നത്. നഗരസഭ കെട്ടിടങ്ങ ഇത്തരത്തി നശിക്കുന്നത് ജനങ്ങളോടുള്ള നിഷേധാത്മകമായ നടപടിയാണെന്ന് നാട്ടുകാ ആരോപിക്കുന്നു

Post A Comment: