ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തീരദേശവാസികള്‍ക്കു കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തീരദേശവാസികള്‍ക്കു കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ജാഗ്രത നിര്‍ദേശം. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്തു നാളെ രാത്രി 11.30 വരെ കാറ്റ് അനുഭവപ്പെടും. സമുദ്രനിരപ്പില്‍ നിന്നു 10 മുതല്‍ 14 അടിവരെ തിരകള്‍ ഉയരും എന്നും മുന്നറിയിപ്പു സന്ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ കാറ്റും മഴയും നിയന്ത്രണധിതമായി തുടരുകയാണ്. ഇടുക്കി ജില്ലയിലെ നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ഇതുമൂലം ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റുവീശും എന്നു മുന്നറിയിപ്പ് ഉണ്ട്. ശക്തമായ കാറ്റും മഴയും മൂലം നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

Post A Comment: